Monday, December 12, 2011

സമര്‍പ്പണം

ആര്‍ത്തിരമ്പും കടലിലേക്കൊരു 
കൊച്ചു ചങ്ങടാമിറക്കി ഞാന്‍
രക്തദാഹിയാം സ്രാവിനെയും 
തല്ലുവാനെത്തും തിരയെയും
മനക്കരുത്താല്‍ പായിച്ചു ഞാന്‍ 
തുഴഞ്ഞെന്‍ കൈകള്‍ തളര്‍ന്നപ്പോള്‍ 
വന്നീ പാര്‍ത്ഥനു കൃഷ്ണനായ്‌ നീ 
നേടി ഞാന്‍ പഴയ വീര്യവും 
മനക്കരുത്തും നിന്നിലൂടെ 
അന്നു മോദത്തിന്‍ തേരിലേറി 
നിന്നെയാട്ടിപ്പുറത്താക്കി ഞാന്‍
തിന്മതന്‍ കൈയിലകപ്പെട്ടു...
സാഗരത്തില്‍ വീണപ്പോളെന്നെ
രക്ഷിച്ചു ശുശ്രൂഷ ചെയ്തു നീ 
ലജ്ജിതനായ് ഞാന്‍ നിന്നപ്പോള്‍ 
'സാരമില്ലെന്നു' ചൊല്ലി നീ
എനിക്ക് നേര്‍വഴി കാട്ടി നീ ;
എന്‍ ജീവിതച്ചങ്ങാടത്തിനും.....
Dedicated to my friend.............................................









Sunday, March 27, 2011

Rain.......

Hey rain,
Please wet me,
Wash my sins...
And make me pure.....

You clears all..
My mind also...
Which was full of dirt...
And covered with dust.........







ഏകന്‍

നീളുന്നൊരീ വഴിയിലൂടേകനായ് ഞാന്‍ 
നിന്ദിതനായിഴഞ്ഞു നീങ്ങുമ്പോള്‍,
കാര്‍മേഘജാലകം കണ്ണുകള്‍ മിന്നിച്ചു,
എന്‍ ദുഃഖം വര്‍ഷമായ് പെയ്തിറങ്ങി

Saturday, March 26, 2011

ഗംഗ

മാതൃഗംഗേ മഹിതയാമമ്മേ,
കഴുകിക്കളയുകെന്‍പാപഭാരം,
ആത്മനിര്യാണത്തില്‍ ആണ്ടുപോകുന്നൊരെന്‍
ചിത്തത്തെയും പുനര്‍ജീവിപ്പിക്ക നീ,

ആത്മനിന്ദയില്‍ ആണ്ടുപോകുന്നോരീ
അന്തരംഗത്തെയുയര്‍ത്തുക നീ,
കാലത്തിന്‍ കറുത്ത ധൂളികള്‍ പറ്റിയ
ദേഹിയെ ശുദ്ധനായ്‌ മാറ്റുക നീ....

അജ്ഞന്‍

"ഞാന്‍ നേടുന്ന ഓരോ അറിവും എന്‍റെ അജ്ഞതയെ തുറന്നു കാട്ടുന്നു "

വന്ദനം


ആയിരം കാതങ്ങള്‍ സഞ്ജരിക്കുമ്പോള്‍,
ആത്മാവില്‍ യാഗാഗ്നി നിറഞ്ഞിടുന്നു,
പാപത്തെയെല്ലാം വേണ്നീരാക്കുന്നോരീ,
ജ്യോതിസ്സേ നിന്നെ നമസ്കരിക്കുന്നു......