Saturday, March 26, 2011

ഗംഗ

മാതൃഗംഗേ മഹിതയാമമ്മേ,
കഴുകിക്കളയുകെന്‍പാപഭാരം,
ആത്മനിര്യാണത്തില്‍ ആണ്ടുപോകുന്നൊരെന്‍
ചിത്തത്തെയും പുനര്‍ജീവിപ്പിക്ക നീ,

ആത്മനിന്ദയില്‍ ആണ്ടുപോകുന്നോരീ
അന്തരംഗത്തെയുയര്‍ത്തുക നീ,
കാലത്തിന്‍ കറുത്ത ധൂളികള്‍ പറ്റിയ
ദേഹിയെ ശുദ്ധനായ്‌ മാറ്റുക നീ....

No comments: