Monday, December 12, 2011

സമര്‍പ്പണം

ആര്‍ത്തിരമ്പും കടലിലേക്കൊരു 
കൊച്ചു ചങ്ങടാമിറക്കി ഞാന്‍
രക്തദാഹിയാം സ്രാവിനെയും 
തല്ലുവാനെത്തും തിരയെയും
മനക്കരുത്താല്‍ പായിച്ചു ഞാന്‍ 
തുഴഞ്ഞെന്‍ കൈകള്‍ തളര്‍ന്നപ്പോള്‍ 
വന്നീ പാര്‍ത്ഥനു കൃഷ്ണനായ്‌ നീ 
നേടി ഞാന്‍ പഴയ വീര്യവും 
മനക്കരുത്തും നിന്നിലൂടെ 
അന്നു മോദത്തിന്‍ തേരിലേറി 
നിന്നെയാട്ടിപ്പുറത്താക്കി ഞാന്‍
തിന്മതന്‍ കൈയിലകപ്പെട്ടു...
സാഗരത്തില്‍ വീണപ്പോളെന്നെ
രക്ഷിച്ചു ശുശ്രൂഷ ചെയ്തു നീ 
ലജ്ജിതനായ് ഞാന്‍ നിന്നപ്പോള്‍ 
'സാരമില്ലെന്നു' ചൊല്ലി നീ
എനിക്ക് നേര്‍വഴി കാട്ടി നീ ;
എന്‍ ജീവിതച്ചങ്ങാടത്തിനും.....
Dedicated to my friend.............................................









No comments: