Thursday, April 19, 2012

Sunday, April 8, 2012

മാധ്യമ ചര്‍ച്ച- ഒരു അവലോകനം

മാധ്യമ ചര്‍ച്ചകള്‍ പ്രഹസനങ്ങള്‍ ആകുകയാണ്. അനാവശ്യമായ വിഷയങ്ങളില്‍ വളരെ ഗൌരവമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടത്തുന്നു. അതില്‍ പങ്കെടുക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മാത്രമേ അതൊരു നേരംപോക്ക് പോലെയാണെന്ന് മനസ്സിലാവൂ. ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം ലഭിച്ചു. അവിടെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കാര്യവും ചര്‍ച്ചയില്‍ വന്നില്ല  എന്നതാണ് സത്യം. ഇത്തരം ടിവി ചാനലുകള്‍ പരസ്യങ്ങളിലൂടെ കാശ് നേടുവാന്‍ മാത്രമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയം എന്നത് എല്ലാവരെയും ആകര്‍ഷിക്കുന്ന വിഷയമാണല്ലോ. ഇന്ന് ചര്‍ച്ചയ്ക്ക് വിഷയം കിട്ടാത്തതിനാല്‍ വിഷയം ഉണ്ടാക്കുന്ന പ്രവണതയും ഉണ്ട്. ഞാന്‍ പങ്കെടുത്ത ചര്‍ച്ചയുടെ  തുടക്കത്തിലേ അതില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. എന്നിട്ടും ആ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു(നീട്ടി) എന്നത് അതിശയം തന്നെയാണ്. പിന്നീട് അത് രണ്ടു ആഴ്ചകളായാണ് പ്രക്ഷേപണം ചെയ്തത് എന്നും അതില്‍ പരിപാടിയേക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ആയിരുന്നു എന്നതും ഇത്തരം ചര്‍ച്ചകളുടെ ഉദ്യേശശുദ്ധിയെ സംശയത്തിലേക്ക് നയിക്കുന്നു. എല്ലാം ഇന്ന് വാണിജ്യപരമായി മാറുമ്പോള്‍ പൊതുജനങ്ങളും വില്പനച്ചരക്കായി മാറുന്നു എന്നതാണ് യഥാര്‍ത്ഥ്യം. അത് മനസ്സിലാക്കാതെ സ്വന്തം മുഖം ടിവിയില്‍ കാണുവാന്‍ സാധാരണക്കാരും പരസ്പരബന്ധമില്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടിവന്നു. ഇതുപോലെ നമ്മുടെ ദേശീയ ബോധത്തെയും പൌരബോധത്തെയും മുതലെടുക്കുന്ന ഒരുപാട് പരിപാടികള്‍ ഇന്ന് എല്ലാ ടിവി ചാനലുകളിലും ഉണ്ട്. ഇത്തരം പ്രഹസനങ്ങള്‍ നാം സ്വീകരിക്കണോ അതോ അവഗണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

Saturday, April 7, 2012

The New World

I m waiting for new dawn,
 from the chains of time.
Seeking the goodness in earth,
 against the cruelty of beaurocrats.
I dream that dawn for the losers,
 against the dirty laugh of winners.

Peace...


Something carved on my heart,
i m trying to read it
 Now i m in the middle of war,
between the beaurocrats,
between the rich people
 Oh! I read it
 It is written as PEACE.....